രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് ഉയർന്നു. ഇതോടെ അഞ്ച് ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി.
ഇരട്ടയാർ, കല്ലാർ, കല്ലാർകുട്ടി, മലങ്കര, പാംപ്ലാ ഡാമുകളുടെ ഷട്ടറുകളാണ് ഉയർത്തിയത്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏകദേശം 10 അടി വെള്ളമാണ് ഉയർന്നത്. ഇതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് 2339 അടിയായി.
മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നതിനെ തുടർന്ന് തൊടുപുഴ, മൂവാറ്റുപുഴ മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മലയോര മേഖലയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ജില്ലയിൽ ആകെ:
2 പേർ മരിച്ചു.
8 പേർക്ക് പരിക്കേറ്റു.
14 വീടുകൾ പൂർണമായും തകർന്നു.
69 വീടുകൾ ഭാഗികമായി തകർന്നു.
9 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
9 വലിയ മണ്ണിടിച്ചിലും 74 ചെറിയ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു.
29 വില്ലേജുകളിൽ മഴക്കെടുതി ബാധിച്ചു.
ജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ സംവിധാനങ്ങൾ സജ്ജമാണെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.



