Balan: The Boy എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത, "അമ്മ എപ്പോഴും ശരിയാണ്" എന്ന സ്ഥിരം സിനിമാ കാഴ്ചപ്പാടിനെ ചോദ്യം ചെയ്യുന്ന വിഷയമാണ് സിനിമ പറയുന്നത്. ഈ അമ്മ സ്വന്തം മകനെ സ്നേഹിക്കുന്നു. പക്ഷേ ആ സ്നേഹം സത്യമാണോ? ''അല്ല എന്നണ് എൻ്റെ അഭിപ്രായം.'' അത് ഭയവും സംശയവും നിയന്ത്രിക്കാനുള്ള ആഗ്രഹവും നിറഞ്ഞ ഒരു ടോക്സിക് മാതൃത്വമാണ്. മകനെ സംരക്ഷിക്കാനെന്ന പേരിൽ അവന്റെ ബാല്യവും വ്യക്തിത്വവും സാധാരണ ജീവിതവും അവർ കവർന്നെടുക്കുകയാണ്. സിനിമ അതിനെ മഹത്വവത്കരിക്കാതെ, അതിന്റെ വില എന്താണെന്ന് കാണിച്ചുതരുന്നുണ്ട് !
ബാലൻ എന്ന കഥാപാത്രമാണ് സിനിമയുടെ ഹൃദയം.( ആ ഉണ്ടക്കണ്ണനെ കാണുമ്പോൾ തന്നേ... എന്തോ ഒരു വാത്സല്യവും അതിനൊപ്പം ഒരു വേദനയും മനസ്സിൽ നിറയും)
അമ്മ പറയുന്നതാണ് സത്യമെന്ന് വിശ്വസിച്ച് വളരുന്ന കുട്ടി. ഓരോ സ്ഥലത്തും പുതിയ പേരും പുതിയ ജീവിതവും. പക്ഷേ വളരുന്നതിനനുസരിച്ച് അമ്മയുടെ കഥകളിലെ പൊരുത്തക്കേടുകൾ അവൻ തിരിച്ചറിയാൻ തുടങ്ങുന്നു. അമ്മയെ സ്നേഹിക്കുകയും അതേസമയം സ്വന്തം ജീവിതത്തിന്റെ സത്യം അന്വേഷിക്കുകയും ചെയ്യുന്ന ആന്തരിക സംഘർഷമാണ് ബാലനെ മികച്ച കഥാപാത്രമാക്കുന്നത്. (ഒരു ക്യൂട്ട് ക്യാരറ്റർ)
ഇനി പറയേണ്ടത് ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ്; വളർത്തഛൻ or രണ്ടാനഛൻ എന്നുവേണമെങ്കിൽ ഈ കഥാപാത്രത്തെ വിശേഷിപ്പിക്കാം...! പതിവ് വില്ലനല്ല. ബാലന് ഒരു സാധാരണ കുടുംബജീവിതം നൽകാൻ ആഗ്രഹിക്കുന്ന ആളെന്ന നിലയിലാണ് സിനിമ അദ്ദേഹത്തെ അവതരിപ്പിക്കുന്നത്. എന്നാൽ അമ്മയുടെ സംശയവും ഭയവും കാരണം അദ്ദേഹത്തെയും ശത്രുവായി കാണുന്നു. ഈ കഥാപാത്രം കഥയിൽ എത്തുമ്പോൾ, "യഥാർത്ഥ ശത്രു ആരാണ്?" എന്ന ചോദ്യം പ്രേക്ഷകന്റെ മുന്നിൽ ഉയരുന്നു.
അതുകൊണ്ടുതന്നെ Balan: The Boy ഒരു ത്രില്ലർ മാത്രമല്ല. അമിതമായ സ്നേഹവും ഒരു കുട്ടിയുടെ ജീവിതത്തേ മുഴുവനായി തളർത്തുന്ന വിഷമയമാക്കാമെന്ന ആശയമാണ് സിനിമ പറയുന്ന പറയുന്നത് അമ്മയെ നായികയാക്കുകയോ വില്ലനാക്കുകയോ ചെയ്യാതെ, സ്നേഹവും ട്രോമയും എങ്ങനെ ഒരാളിൽ ഒരുമിച്ച് നിലനിൽക്കാമെന്ന് ചിത്രം കാണിച്ചുതരുന്നു....!
ഞാൻ ഉറപ്പിച്ചു പറയുന്നു ! ലോകോത്തര നിലവാരത്തിൽ ഈ സിനിമ അറിയപ്പെടും, കേരളത്തിന് ഭാഗ്യമുണ്ടേൽ അടുത്ത ഒരു ഓസ്ക്കാർ വരെ നമ്മളേ തേടിയെത്തും!
എഴുത്ത്: Bibin Joy Kuttiyil



