Header Banner
വാഗമൺ ചോറ്റുപാറയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം..

വാഗമൺ ചോറ്റുപാറയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം..

 


കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി പുതുപ്പറമ്പിൽ പ്രകാശന്റെ മകൻ പ്രത്യഷ് (24) ആണ് മരിച്ചത്. വാഗമണ്ണിൽ സുഹൃത്തുകളുമൊത്ത് വിനോദ സഞ്ചാരത്തിനെത്തിയ 5 അംഗ സംഘത്തിലെ   ഒരാളാണ് മരണപ്പെട്ടത്

കുളിക്കുന്നതിനിടയിൽ കാൽ വഴുതി കയത്തിൽ വീണാണ് അന്ത്യം സംഭവിച്ചത് ...





വാഗമൺ ചോറ്റുപാറയിലെ 'ലൈസി റിട്രീറ്റ്' റിസോർട്ടിൽ താമസിക്കാനെത്തിയ വിനോദസഞ്ചാരി കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി പുതുപ്പറമ്പിൽ പ്രകാശന്റെ മകൻ പ്രത്യഷ് (24) ആണ് മരിച്ചത്.

ശനിയാഴ്ചയാണ് സഹപാഠികളും സുഹൃത്തുക്കളുമായ അഞ്ചംഗ സംഘം റിസോർട്ടിൽ മുറിയെടുത്തത്. ഞായറാഴ്ച രാവിലെ 9:45-ഓടെ സമീപത്തെ തോട്ടിൽ കുളിക്കാനിറങ്ങി

കാൽ  വഴുതി കയത്തിൽ വീണ് മുങ്ങി ത്താഴുകയായിരുന്നു..

സംഘത്തിൽ ഉണ്ടായിരുന്നവർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല



തുടർന്ന് വാഗമൺ പോലീസിൽ വിവരം അറിയിച്ചു
ഉടൻ തന്നെ വാഗമൺ പോലീസും ഫയർഫോഴ്‌സും പ്രദേശവാസികളും ചേർന്ന് നടത്തി തിരച്ചിലിൽ  മൃതദേഹം കണ്ടെത്തി

പീരുമേട് അംഗ്‌നിശമന ഓഫീസിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി. സുനിൽ
സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ. ശ്യാം ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ
അൻഷാദ്. എ ,സുമേഷ് ,രാഗേഷ് ലാൽ ,ആനന്ദ്
ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർമാരായ
അലക്സ്‌ സൈമൺ,സന്തോഷ് എന്നിവർ ചേർന്നാണ് മൃതദേഹം കണ്ടെത്തി പുറത്തെടുത്തത്.

. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വാഗമൺ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു .