Header Banner
നാലു വയസുകാരന് ക്രൂര മർദ്ദനം

നാലു വയസുകാരന് ക്രൂര മർദ്ദനം

കാന്തല്ലൂരില്‍ നാലു വയസുകാരനെ ക്രൂരമായി മര്‍ദിച്ച കൗമാരക്കാരെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. കാന്തല്ലൂര്‍ ഗുഹനാഥപുരത്തെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് നാലു വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.
കാന്തല്ലൂരില്‍ നാലു വയസുകാരനെ ക്രൂരമായി മര്‍ദിച്ച കൗമാരക്കാരെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. കാന്തല്ലൂര്‍ ഗുഹനാഥപുരത്തെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് നാലു വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. 13 വയസും 16 വയസുമുള്ള രണ്ട് കൗമാരക്കാരെ നാലു വയസ്സുകാരനെ മർദ്ദിച്ചത് . ചെന്നൈ സ്വദേശികളായ 12 അംഗ സംഘം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം റിസോര്‍ട്ടില്‍ മുറി എടുത്തിരുന്നു. തുടര്‍ന്ന് റിസോര്‍ട്ട് മുറ്റത്ത് വെച്ച് ഈ രണ്ട് ആണ്‍കുട്ടികള്‍ നാലു വയസുകാരനെ വിളിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. കുട്ടിയെ വലിച്ചെറിയുകയും ചവിട്ടി വീഴ്ത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ റിസോര്‍ട്ടിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി. ആക്രമികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ അവരെ പിടികൂടി റൂമിനുള്ളില്‍ പൂട്ടിയിട്ട് മറയൂര്‍ പോലീസിനെ വിവരം അറിയിച്ചു. മറയൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ചിലര്‍ പ്രതികളെ മര്‍ദിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.