Header Banner
കാൽപന്ത് കളിയുടെ ആവേശം ആകാശത്തോളമുയർത്തി ഉപ്പുതറ

കാൽപന്ത് കളിയുടെ ആവേശം ആകാശത്തോളമുയർത്തി ഉപ്പുതറ


ലോകകപ്പിൻ്റെ ആവേശം ആകാശത്തോളമുയർത്തി ബിഗ് സ്‌ക്രീനിൽ ഫുട്ബോൾ  മത്സരം പ്രദർശിപ്പിക്കാനാണ് ഉപ്പുതറയിലെ ഫുട്ബോൾ ഭ്രാന്തന്മാരുടെ തീരുമാനം100 സ്വകർ ഫീറ്റ് LED വാളിൽ 2 സെമി ഫൈനൽ , ഫൈനൽ മത്സരങ്ങൾ ആണ് ഉപ്പുതറ ടൗണിൽ സ്ഥാപിക്കുന്ന ബിഗ് സ്‌ക്രീനിൽ കാണാൻ അവസരം ഒരുക്കുന്നത്15-16 തീയതികളിൽ അർദ്ധരാത്രിയിൽ നടക്കുന്ന മത്സരങ്ങളും 20 ന് നടക്കുന്ന ഫൈനൽ മത്സരവുമാണ്  സ്‌ക്രീനിൽ കാണാവുന്നത്




കാൽക്കരുത്തിൻ്റെ ആവശം ലോകം നെഞ്ചിലേറ്റിയ ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദമായ ഫുട് ബോളിൻ്റെ എല്ലാ രാജ്യക്കാരുടെയും ആരാധകർ ചേർന്നാണ് പ്രദർശനം ഒരുക്കുന്നത്ബിഗ്സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതിന് 50000 / രൂപയോളം ചെലവ് വരുമെങ്കിലുംകായിക പ്രേമികൾ ഏറെയുള്ള ഉപ്പുതറയിൽ നിന്നും ഈ തുക കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് സംഘാടകർവാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി ഗ്രൂപ്പ് അംഗങ്ങൾ ഒന്നിച്ച് കൂടി തീരുമാനങ്ങൾ എടുത്താണ് മുമ്പോട്ട് പോകുന്നത്വ്യാപാരികളും , ഓട്ടോ - ടാക്സി , ഹെഡ് ലോഡ് തൊഴിലാളികളും എല്ലാം ഒന്നിച്ച് കൈ കോർത്താണ് തുക കണ്ടെത്തുന്നത്



മത്സരത്തോട് ചേർന്ന് കരാക്കെ ഗാനമേളയും കുട്ടികളുടെ വിവിധ കലാ പരിപാടികൾ എന്നിവയല്ലാം സംഘടിപ്പിച്ച് ലോകകപ്പ് ആവേശം  ഉത്സവ ലഹരിയിലാക്കാനാണ് സംഘാടകരുടെ തീരുമാനം.