കൈയേറ്റത്തിന്റെ പേരിൽ പാവപെട്ടവരെ കുടിയിറക്കാൻ ആരെയും അനുവദിക്കില്ല സിറിയക് തോമസ്
പീരുമേട്:അനധികൃത കൈയേറ്റം ഒഴിപ്പിക്കുക തന്നെ ചെയ്യും പക്ഷെ അതിന്റ മറവിൽ ഒരു പാവപെട്ടവനെയും ഒരു കർഷകരെയും ജനിച്ച മണ്ണിൽ നിന്നും കുടിയിറക്കാൻ അനുവദിക്കില്ല എന്ന് പേരുമേട് എംഎൽഎ സിറിയക്ക് തോമസ്. മണ്ഡലത്തിൽ നിന്നും ഉജ്ജല വിജയം കൈവരിച്ച ശേഷം അയ്യപ്പൻകോവിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു സിറിയക് തോമസ്.
കഴിഞ്ഞ പത്ത് വർഷമായി വാഗമൺ ഉൾപ്പെടെയുള്ള വിവിധ മേഖലയിൽ വ്യാപകമായ കൈയേറ്റമാണ് നടന്നിരിക്കുന്നത്. ഇത് തിരിച്ചുപിടിക്കുന്നതിൽ ഒരു വിട്ട് വീഴ്ചക്കും തയ്യാറല്ലെന്നും സിറിയക് തോമസ് പറഞ്ഞു
.


