പണം തിരികെ ലഭിക്കാത്തതിനാൽ കട്ടപ്പന റൂറൽ ഡവലപ്പ്മെൻ്റ് സൊസൈറ്റിക്ക് മുമ്പിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്
കട്ടപ്പന മുളങ്ങാശ്ശേരി സാബു തോമസിൻ്റെ മരണത്തിൽ
ഒറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സാബുവിൻ്റെ ഭാര്യ മേരിക്കുട്ടി സഹോദരി ലൈസാമ്മ എന്നിവർ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നല്കിയ നിവേദനത്തെ തുടർന്നാണ് പുനരന്വേഷണത്തിന് നടപടി സ്വീകരിച്ചത്
2024 ഡിസംബർ 20 ന് രാവിലെയാണ് റൂറൽ ഡവലപ്മെൻ്റ് സൊസൈറ്റി സാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
ഭാര്യയുടെ ചികിത്സ ആവശ്യത്തിനായി ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും തിരികെ നൽകിയിരുന്നില്ല
കട്ടപ്പന മുൻ ഏരിയ സെക്രട്ടറിയുടെ ഭീഷണി മൂലമാണ് സാബു ആത്മഹത്യ ചെയ്തത് എന്ന് കുടുംബം ആരോപിച്ചിരുന്നു
ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും കുടുംബം പുറത്ത് വിട്ടെങ്കിലും ബാങ്ക് ഉദ്യോഗസ്ഥരെ മാത്രം പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്
സാബുവിൻ്റെ മരണത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല
ഏഴ് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപിക്കണം എന്ന നിർദ്ദേശമാണ് ആഭ്യന്തര വകുപ്പ് നൽകിയിരിക്കുന്നത്.