Header Banner
മൺതിട്ട ഇടിഞ്ഞു വീണു വാഹനഗതാഗതം തടസപ്പെട്ടു

മൺതിട്ട ഇടിഞ്ഞു വീണു വാഹനഗതാഗതം തടസപ്പെട്ടു

തങ്കമണി ഇരുകൂട്ടി റോഡിൽ ആയല്ലിക്കുന്നേൽ പടിക്ക് സമീപം റോഡ് സൈഡിലെ വലിയ മൺതിട്ട ഇടിഞ്ഞുവീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു. മണ്ണിനോടൊപ്പം നിന്നിരുന്ന വലിയ ഇല്ലിക്കൂട്ടം വൈദ്യുതി ലൈനിൽ പതിച്ച് രണ്ട് വൈദ്യുതി പോസ്റ്റുകൾക്കും കേടുപാടുകൾ സംഭവിച്ചു. തങ്കമണി ഇരുകൂട്ടി റോഡിൽ അയല്ലിക്കുന്നേൽ പടിക്ക് സമീപം കാലങ്ങളായി ഈ മൺതിട്ടയും ഇല്ലിക്കൂട്ടവും ജനങ്ങൾക്ക് ഭീഷണിയായി നിൽക്കാൻ തുടങ്ങിയിട്ട്. കഴിഞ്ഞ ദിവസം നടന്ന ഗ്രാമസഭയിലും മറ്റും ജനങ്ങൾ പരാതി ഉന്നയിച്ച് നടപടികൾക്കായി കാത്തിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ മണ്ണ് കുതിർന്ന് മൺതിട്ടയും ഇല്ലിക്കൂട്ടവും റോഡിലേക്ക് പതിക്കുന്നത്. ഈ സമയം റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
സംഭവമുണ്ടായ ഉടൻ പഞ്ചായത്തിലും കെഎസ്ഇബിയിലും നാട്ടുകാർ വിവരമറിയിച്ചു. ഉടൻതന്നെ പഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുംചേരിയിലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ സ്ഥലത്തെത്തി നാട്ടുകാരോടൊപ്പം നിന്ന് ഗതാഗതം പുനസ്ഥാപിക്കാനും വീണ്ടും അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാനുമുള്ള ക്രമീകരണങ്ങൾ നടത്ത ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജനങ്ങളുടെ ഒപ്പം തന്നെ നിന്ന് വേണ്ട മുൻകരുതൽ സ്വീകരിക്കുമെന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.