Header Banner
ഗൂഗീൾ മാപ്പ് നോക്കിയെത്തി ലോറി വഴിയിൽ കുടുങ്ങി ഗതാഗതം തടസപ്പെട്ടു

ഗൂഗീൾ മാപ്പ് നോക്കിയെത്തി ലോറി വഴിയിൽ കുടുങ്ങി ഗതാഗതം തടസപ്പെട്ടു

നെടുങ്കണ്ടം : ഗൂഗിൻ മാപ്പ് നോക്കിയെത്തിയ ലോറി വഴിയിൽ കൂടുങ്ങിയതോടെ രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കൊമ്പയാറിലാണ് വലിയ ലോറി വഴിയിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. തമിഴ്‌നാട്ടിൽ നിന്നും വളവുമായി എത്തിയ വലിയ ലോറി എളുപ്പ വഴി നോക്കി ഗൂഗിൾ മാപ്പിനെ ആശ്രയിക്കുകയായിരുന്നു. ഇതനുസരിച്ചെത്തിയ ലോറി വീതി കുറഞ്ഞ വളവിൽ അകപ്പെട്ടു. ഇതോടെ റോഡിൽ ഗതാഗതം തടസപ്പെടുകയായിരുന്നു.ഒടുവിൽ ജെസിബി എത്തിച്ചാണ് ലോറി വഴിയിൽ നിന്നും വലിച്ചുമാറ്റിയത്.