Header Banner
ഉപ്പുതറ ബിവറേജസ് ഔട്ട് ലെറ്റ് മാറ്റാവാനുളള നീക്കം ശക്തമായി എതിർക്കും ബിജെപി

ഉപ്പുതറ ബിവറേജസ് ഔട്ട് ലെറ്റ് മാറ്റാവാനുളള നീക്കം ശക്തമായി എതിർക്കും ബിജെപി

ഉപ്പുതറയിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് ആൾതാമസമില്ലാത്ത സ്ഥലത്തേക്ക് മാറ്റാനുള്ള യു.ഡി.എഫ് നേതാക്കളുടെ നീക്കം എതിർക്കുമെന്ന് ബി.ജെ.പി നേതാക്കൾ ഉപ്പുതറയിൽ നിന്നും ഔട്ട്ലെറ്റ് മാറ്റാനുള്ള ശ്രമം രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമാണെന്നും ഉപ്പുതറയിൽ ഈ സ്ഥാപനത്തെ ആശ്രയിച്ച് വ്യാപാരികളും, ഓട്ടോറിക്ഷ തൊഴിലാളികളും അടക്കം നിരവധി കുടുംബങ്ങൾ ഉപജീവനം നടത്തുന്നുണ്ടെന്നും ഈ സ്ഥാപനം മാറ്റിയാൽ വ്യാപാരമേഖലക്കും തിരിച്ചടിയാവുമെന്നും നേതാക്കൾ പറഞ്ഞു
ഭരണകക്ഷി നേതാക്കളുടെ സാമ്പത്തിക ലാഭത്തിനായുള്ള ഈ നീക്കം അഴിമതിയുടെ ഭാഗമാണെന്നും ഇത്തരം രാഷ്ട്രീയ നീക്കം അപലപനീയമാണെന്നും ഈ നീക്കത്തിനെ ശക്തമായി എതിർക്കുമെന്നു ബി ജെ പി ജില്ലാ സെക്രട്ടറി സന്തോഷ് കൃഷ്ണൻ, ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ രാജപ്പൻ എന്നിവർ പറഞ്ഞു.