Header Banner
ഒറിജിനൽ തോൽക്കുന്ന കുഞ്ഞൻ ജീപ്പുമായി ദിപിൻ

ഒറിജിനൽ തോൽക്കുന്ന കുഞ്ഞൻ ജീപ്പുമായി ദിപിൻ

ഒർജിനൽ ജീപ്പിനെ വെല്ലുന്ന കുഞ്ഞൻ ജീപ്പുമായി ഉപ്പുതറ തയ്യിൽ ദിപിൻ ഉപ്പുതറ ക്വാർട്ടേഴ്സ്പടി സ്വദേശി ദിപിൻ എന്ന എൻജിനീയറിങ് വിദ്യാർത്ഥിയാണ് ആരെയും അത്ഭുതപ്പെടുത്തുന്ന കുഞ്ഞൻ ജീപ്പുമായി വിസ്മയം തീർക്കുന്നത് കണ്ടാൽ കുഞ്ഞനെങ്കിലും ഒർജിനൽ ജിപ്പിൻ്റെ എല്ലാം ഇവനിലുമുണ്ട് തിരിക്കുന്ന സ്റ്റീയറിംഗും , ഗീയർ ലിവറും , മിററും , ഫ്രണ്ടിൽ അടിപൊളി ബക്കറ്റ് സീറ്റും, ബാക്ക് സീറ്റും, സ്റ്റെപ്പിനിയും, തുറക്കാവുന്ന ബോണറ്റും എല്ലാം , ഹെഡ് ലൈറ്റും , ഇൻഡിക്കേറ്ററും എല്ലാം ഇട്ട് ഈ കുഞ്ഞൻ്റെ വരവ് ആരിലും അത്ഭുതം സൃഷ്ടിക്കും പൈനാവ് എൻജിനീയറിംഗ് കോളേജ് 3ാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥിയാണ് ദിപിൻ D ചെറുപ്പം മുതലേ വണ്ടികളോട് കമ്പം ഉണ്ടായിരുന്ന ദിപിൻ വിവിധ തരം വണ്ടികളുടെ മാതൃക നിർമ്മിച്ചിട്ടുണ്ട് +2 കാലത്ത് നിർമ്മിച്ച ബൈക്ക് ഇതിന് ഉദാഹരണം
സ്വന്തമായുള്ള മഹേന്ദ്ര ജീപ്പിൻ്റെ മോഡലിൽ അളവ് കണക്കുകൾ കൃത്യമാക്കിയാണ് ജീപ്പ് നിർമ്മിച്ചിരിക്കുന്നത് ഫോം ഷീറ്റ്, ടാർപ്പ , ശേഖരണത്തിൽ നിന്നുള്ള മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിച്ച് ഒരു മാസം രാത്രിയെ പകലാക്കിയാണ് ജീപ്പ് നിർമ്മാണം പൂർത്തീകരിച്ചത് പെയിൻ്റിംഗ് ഉൾപ്പടെ ചെലവായത് 2500/ രൂപ വാഹന കമ്പം കൊണ്ട് രണ്ട് ദിവസങ്ങൾ കൊണ്ട് ഡ്രൈവിംഗ് പഠനം പൂർത്തിയാക്കിയ ഈ മിടുക്കൻ +2 വിന് ശേഷം ITI യിൽ സർവേ, സിവിൽ പഠനത്തിന് ശേഷമാണ് എൻജിനീയറിങ് പഠനം നടത്തിയത് കുഞ്ഞൻ ജീപ്പിൽ നിന്നും ഇത്തിരി വലിയ ജീപ്പ് നിർമ്മിക്കുവാൻ തയ്യാറാവുകയാണ് ദിപിൻ പിതാവ് ദ്വൈരൈ രാജ് നെടുങ്കണ്ടം താലൂക്ക് ആശുപത്രി ജീവനക്കാരനും മാതാവ് പുഷ്പ ഡിസൈനറുമാണ് സഹോദരൻ ദിപു മോൻ D കുട്ടിക്കാനം മരിയൻ കോളേജ് അധ്യാപകനും സഹോദരി ദീപ്‌ഷിക 10ാം ക്ലാസ്സ് വിദ്യാർത്ഥിനിയുമാണ് കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും കട്ട സപ്പോർട്ടും ദിപിനുണ്ട്