Header Banner
പഴമയുടെ രുചി കൂട്ടുമായി അമ്മിണിയമ്മയുടെ ചായക്കട

പഴമയുടെ രുചി കൂട്ടുമായി അമ്മിണിയമ്മയുടെ ചായക്കട

പാചകവാതകത്തിന് എത്ര വില കൂടിയാലുംഅതൊന്നും കാഞ്ചിയാർ കോവിൽമലയിലെ അമ്മിണിയമ്മയുടെ ചായക്കടയെ ബാധിക്കില്ല. ഇവിടെ ഇപ്പോഴും വിറകടുപ്പിലാണ് പാചകം. പഴമയുടെ രുചി ആസ്വദിക്കണമെങ്കിൽ ഇവിടെയെത്തി ചായ കുടിക്കണം



 ഇതാണ് ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിലെ കോവിൽമല പാമ്പാടി കുഴിയിൽ ഉള്ള അമ്മിണിയമ്മയുടെ ചായക്കട . 30 വർഷം മുമ്പ് തുടങ്ങിയ ചായക്കടയ്ക്ക് ഇന്നും കാര്യമായ മാറ്റം ഒന്നുമില്ല. വിറകടുപ്പിൽ ഉണ്ടാക്കുന്ന നല്ല നാടൻ ചായയാണ് പ്രധാനം.


 ഭർത്താവ് മരിച്ച ശേഷം ആറുമാസത്തോളം കടയടച്ചു. പിന്നീട് വീണ്ടും തുറന്നപ്പോഴും കടയ്ക്ക് മാറ്റമൊന്നും വരുത്തിയില്ല. ചായക്കൊപ്പം ബോണ്ടയും ഉള്ളിവടയും ആണ് പ്രധാന വിഭവങ്ങൾ.


 നാടൻ ചായക്കടകൾ ഇന്ന് അപൂർവ്വ കാഴ്ചയാണ്. അതുകൊണ്ടുതന്നെ പരസ്യ ചിത്രങ്ങളുടെയും ഹൃസ്വ ചിത്രങ്ങളുടേയും ഒക്കെ ഷൂട്ടിങ്ങിനായി പലരും ഇവിടെ എത്താറുണ്ട്.



 കൂറ്റൻ മരത്തിൻറെ തണലിൽ ഈ നാടൻ ചായക്കടയും അമ്മിണിയമ്മയും. ഇവരും ഇവിടെ എത്തി ചായ കുടിച്ചു മടങ്ങുന്ന വരും ഒരുപോലെ സംതൃപ്തരാണ്.