മാസങ്ങൾക്ക് മുമ്പ് അടച്ചുപൂട്ടിയ വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് തുറക്കാൻ ഇനിയും നടപടി ആയിട്ടില്ല അറ്റകുറ്റപ്പണികളുടെ പേര് പറഞ്ഞാണ് ഗ്ലാസ് ബ്രിഡ്ജ് അടച്ചത് അടച്ചുപൂട്ടിയിട്ട് ഒരു വർഷം ആകാറായിട്ടും തുറക്കാൻ നടപടിയാകാത്തത് വൻ പ്രതിഷേധത്തിന്. കാരണമാകുന്നു
വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ അഡ്വഞ്ചർ പാർക്കിൽ എത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്നതായിരുന്നു ഗ്ലാസ്സ് ബ്രിഡ്ജ്
സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ 40 മീറ്റർ നീളത്തിൽ മലമുകളിൽ നിർമ്മിച്ചിരിക്കുന്ന ഗ്ലാസ്സ് ബ്രിഡ്ജ് കാണുവാൻ ആയിരങ്ങൾ ഒഴുകിയെത്തി
ഒരു ദിവസം 1500/ പേർക്കാണ് ഗ്ലാസ്സ് ബ്രിഡ്ജ് കാണാൻ അവസരം ഉണ്ടായിരുന്നത് ഒരേ സമയം 15 പേർക്ക് 5 മിനിറ്റാണ് ഇവിടെ ചെലവഴിക്കാൻ കഴിഞ്ഞിരുന്നത്
പങ്കാളിത്വ ടൂറിസത്തിൻ്റെ ഭാഗമായാണ് ഗ്ലാസ്സ് ബ്രിഡ്ജ് ആരംഭിച്ചത് ഇത് ഡി.ടി പി.സി ക്ക് കോടികളുടെ വരുമാനം ഉണ്ടാക്കി കൊടുത്തു
പ്രവേശന ഫീസിൽ നിന്നും ലഭിച്ച വരുമാനത്തിൻ്റെ 60% നിർമ്മാതാക്കളായ സ്വകാര്യ കമ്പനിക്കും 40% ഡി ടി പി സി ക്കുമാണ് ലഭിച്ചിരുന്നത്
മധ്യവേനലവധിക്കുമുമ്പ് സഞ്ചാരികൾക്കായി തുറന്ന് കൊടുക്കും എന്ന് അറിയിച്ചിട്ടും നാളിതുവരെയായി പ്രവർത്തനം പുനർ ആരംഭിക്കാത്തത് വിനോദ സഞ്ചാരികളെ നിരാശരാക്കുന്നതിനൊപ്പം സർക്കാരിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്ടമാവുകയും ചെയ്യുന്നു