Header Banner
KPCC സംസ്കാര സാഹിതി ചക്കുപളളം മണ്ഡലം കമ്മറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു

KPCC സംസ്കാര സാഹിതി ചക്കുപളളം മണ്ഡലം കമ്മറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു

KPCC കലാ സാംസ്ക്കാരിക വിഭാമായ സംസ്ക്കാര സാഹിതിയുടെ ചക്കുപള്ളം മണ്ഡലത്തിലെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഇന്ന് ചക്കുപള്ളം മണ്ഡലം കോൺഗ്രസ്സ് ഓഫീസിൽ നടന്നു. സംസ്ക്കാര സാഹിതി ചക്കുപള്ളം മണ്ഡലം ചെയർമാൻ ജിനു തുണ്ടിയിലി ൻ്റെ ആദ്യ ക്ഷതയിൽ കൂടിയ യോഗം സംസ്ക്കാര സാഹിതി ജില്ലാ ജനറൽ കൺവീ നർ ശ്രി. പി. എൻ. സെബാസ്റ്റ്യൻ ഉത്‌ഘാടനം ചെയ്തു. കലാ സാംസ്ക്കാരിക രംഗത്തു പ്രവർത്തിക്കുന്ന, ജനാധിപത്യവിശ്വാസികളായ ആളുകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനും, സ്ഥാനമാനങ്ങൾക്കായി , മേലാളന്മാർക്ക് വിടുപണി ചെയ്യുന്ന , ഇടതുപക്ഷ സാംസ്കാരിക നായകന്മാരെന്നവകാശപ്പെടുന്നവരുടെ, കപട സാംസ്കാരിക മുഖം, പൊതുജനമധ്യത്തിൽ തുറന്നുകാട്ടുന്നതിനും, എല്ലാ വിധ സാംസ്ക്കാരിക ജീർണ്ണതകൾക്കെതിരെ പോരാടുന്നതിനും, സർവ്വസജ്ജമായ പ്രവർത്തനങ്ങൾക്ക് സംസ്ക്കാര സാഹിതി രൂപം നൽകുമെന്ന് അദ്ദേഹം അദ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു.
മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ശ്രി. V. V. മുരളി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡണ്ട് ശ്രീമതി . ഷൈനി റോയി, കോൺഗ്രസ്സ് നേതാക്കന്മാരായ, സാബു വയലിൽ, ജയിംസ് കാവുങ്കൽ, മോഹനൻ കുന്നേൽ, അജി കിഴുവാറ്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റെജി മോൾ ഷിബി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജയൻ കുഴിക്കാട്ട്, ടോണി തോമസ് തുടങ്ങിയവർ സംസാരിച്ചു മണ്ഡലം ജനറൽ കൺവീനറായി അശ്വതി K.A. യേയും ട്രഷററായി ബ്ലസൻ ജയിംസിനേയും ഉൾപ്പെടെ പതിനൊന്നംഗ കമ്മറ്റിയേയും യോഗം തെരഞ്ഞെടുത്തു