Header Banner
ഉപ്പുതറയില്‍ രണ്ടു പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.

ഉപ്പുതറയില്‍ രണ്ടു പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.



ഉപ്പുതറ പഞ്ചായത്തില്‍ രണ്ടു പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒരാളുടെ നില ഗുരുതരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.17, 11 വാർഡുകളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യവകുപ്പ് മുൻകരുതല്‍ നിർദേശം നല്‍കി. ഉപ്പുതറ പഞ്ചായത്തില്‍ പകർച്ചപ്പനി പടർന്നുപിടിക്കുകയാണ്.



ഇതിനിടയിലാണ് എലിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.17, 11 വാർഡുകളില്‍ ഓരോരുത്തർക്ക് വീതമാണ് എലിപ്പനി സ്ഥിരീകരിച്ചത്. 11-ാം വാർഡിലെ രോഗിയുടെ നില നിയന്ത്രണവിധേയമായെങ്കിലും 17 -ാം വാർഡിലെ രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്.



രോഗിയിപ്പോള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.ഏലം കർഷകർക്കാണ് എലിപ്പനി സ്ഥിരികരിച്ചത്. ഇരു വാർഡുകളിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനവും പ്രതിരോധമരുന്ന് വിതരണവും നടത്തി.