ജില്ലയിലെ തന്നെ വലിയ പഞ്ചായത്തുകളിൽ ഒന്നും ഏറ്റവും വലിയ ആദിവാസി മേഖലയുമായ ഉപ്പുതറ പഞ്ചായത്തിലെ സെക്രട്ടറി ദീർഘകാല അവധിയിൽ പോയിട്ട് രണ്ട് മാസം ആകുന്നു താൽക്കാലിക ജീവനക്കാരുടെ നിയമനം സംബന്ധിച്ച തർക്കവും ഭരണസമിതിയുമായുള്ള അഭിപ്രായ ഭിന്നതയേയും തുടർന്നാണ് സെക്രട്ടറി അവധിയിൽ പോയത്.
അസിസ്റ്റൻ്റ് സെക്രട്ടറിക്കാണ് സെക്രട്ടറിയുടെ ചാർജ് എന്നാൽ എല്ലാ ഫയലുകളും തീർപ്പ് ആക്കാൻ അദ്ദേഹത്തിന് സാധിക്കുനില്ല അധിക ചുമതല മൂലം അദ്ദേഹത്തിൻ്റെ ജോലിയും താറുമാറാകുന്നു. ഇത് വലിയ പ്രതിസന്ധി ആണ് ഉപ്പുതറയിൽ സ്രഷ്ടിച്ചിട്ടുളളത്. കൂടാതെ വികസന പ്രവർത്തനങ്ങളും താളംതെറ്റി പുതിയ സർക്കാർ വന്ന് ഒരു മാസം പിന്നിട്ടിട്ടും നടപടി ഒന്നും ആയിട്ടില്ല എത്രയും വേഗം നിയമനം നടത്തി പ്രതിസന്ധി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം!


