Header Banner
ഉപ്പുതറ സർക്കാർ ആശുപത്രിക്ക് ടെലിവിഷൻ വാങ്ങി നൽകി മുൻ സൈനികർ.

ഉപ്പുതറ സർക്കാർ ആശുപത്രിക്ക് ടെലിവിഷൻ വാങ്ങി നൽകി മുൻ സൈനികർ.

 


ഉ
പ്പുതറ നാഷണൽ എക്സ് സർവ്വീസ് കോർഡിനേഷൻ കമ്മറ്റിയാണ് ഉപ്പുതറ സർക്കാർ ആശുപത്രിയിൽ ടിവി വാങ്ങി നൽകിയത്. മെഡിക്കൽ ഓഫീസർ മിനി മോഹൻ ടീവി ഏറ്റ് വാങ്ങി. സംസ്ഥാനത്തുടനീളം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സർവ്വീസിൽ നിന്നും വിരമിച്ച സൈനികരുടെ സംഘടനയാണ് നാഷണൽ എക്സ് സർവ്വീസ് കോർഡിനേഷൻ കമ്മറ്റി. ജില്ലയിൽ ഉപ്പുതറയിൽ മാത്രമാണ് സംഘടനയുടെ പ്രവർത്തനം ഉള്ളത്. 

സാമൂഹ്യ സേവന രംഗത്ത് കഴിഞ്ഞ രണ്ട് വർഷമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തനം മാതൃകാപരമാണ്. ഉപ്പുതറ സർക്കാർ ആശുപത്രിയുടെ മികവിനായി വിവിധ സംഘടനകളും വ്യക്തികളും മികച്ച സംഭാവനയാണ് നൽകുന്നത്. ഇവരോടൊപ്പം ആശുപത്രിയുടെ മികവിനായി  ഉപ്പുതറ നാഷണൽ എക്സ് സർവ്വീസ് കോർഡിനേഷൻ കമ്മറ്റിയും കൈ കോർത്തിരിക്കുകയാണ്.


മണിക്കൂറുകളോളം കാത്തിരുന്നാണ് രോഗികൾ ഡോക്ടറെ കണ്ട് ചികിത്സ തേടുന്നത്. ഈ സമയം രോഗികളുടെ മാനസിക ഉല്ലാസത്തിന് ഒരു ടി വി ഉണ്ടായിരുന്നുവെങ്കിൽ നല്ലതാണന്ന് പലരോടും മെഡിക്കൽ ഓഫീസർ പറഞ്ഞിരുന്നു ഇതിപ്പോൾ റിട്ടയേർഡ് സൈനികരിലൂടെ യാഥാർത്ഥ്യമായിരിക്കുകയാണ്

ഉപ്പുതറ നാഷണൽ എക്സ് സർവ്വീസ് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ തുടർന്നും വികസന പ്രവർത്തനത്തിൽ പങ്കാളികളാകാനാണ് സംഘടനയിലെ അംഗങ്ങളുടെ തീരുമാനം ടിവി കൈ മാറ്റചടങ്ങിൽ .പ്രസിഡൻ്റ്  കരുണൻ ടി എൻ , സെക്രട്ടറി ബെന്നി സെബാസ്റ്റ്യൻ  സംഘാംഗങ്ങൾഡോ മിനി മോഹൻ, ഹെഡ് നേഴ്‌സ് പുഷ്പ, മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു