എൽഫോസ സുവനീർ പ്രകാശനവും അവാർഡ് ദാന ചടങ്ങും 30 ന് .
തോട്ടം മേഖലയിൽ 1952
ലും1964 ലും
സ്ഥാപിതമായ
സർക്കാർ പൊതു വിദ്യാലയങ്ങളിൽ
പഠനം പൂർത്തിയാക്കി പോയിട്ടുള്ളവരുടെ സാംസ്കാരിക കൂട്ടായ്മയായി രൂപം കൊണ്ട പൂർവ്വ വിദ്യാർത്ഥി സംഘടനയാണ്ഏലപ്പാറ ഫോർമർ സ്റ്റുഡൻസ് അസോസിയേഷൻ
എൽഫോസ യുടെ
ആഭിമുഖ്യത്തിൽ സുവനീർ
പ്രകാശനവും
അക്കാദമിക്ക് രംഗത്ത് മികവ് പുലർത്തിയ വിദ്യാർഥികളെ ആദരിച്ച് അവാർഡ് ദാന ചടങ്ങും30ന് അഡ്വ: ഡീൻ കുര്യാക്കോസ് എം.പി ഉത്ഘാടനം നടത്തും.
സാംസ്കാരിക കൂട്ടായ്മ രൂപീകൃതമായി
മികവുറ്റ പ്രവർത്തനങ്ങളിലൂടെ
നാട്ടിൽ ശ്രദ്ധിക്കുകയാണ്.
പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിൽ പങ്കാളിയായി
വിദ്യാലയത്തിന്റെ പഠന
നിലവാരം ഉയർത്തുന്നതിനുംഇടപെടൽ നടത്തിവരുന്നു .
കലാസാംസ്കാരിക
അക്കാദമിക്ക്
രംഗങ്ങളിൽ
മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ട്
ക്യാഷ് അവാർഡ് ഉൾപ്പെടെ ഏർപ്പെടുത്തി
പ്രോത്സാഹിപ്പിക്കുന്ന
വിവിധങ്ങളായ
പ്രവർത്തനങ്ങൾ നടത്തുകയാണ്സംഘടന
വിദ്യാലയങ്ങളിൽ നിന്നും
പഠനം പൂർത്തിയാക്കി കേരളത്തിലും രാജ്യത്തിന് പുറത്തുമുള്ള
രാജ്യങ്ങളിലും
വിവിധ കർമ്മ മണ്ഡലങ്ങളിൽ വ്യാപൃതരായിട്ടുള്ള
പൂർവ്വ വിദ്യാർത്ഥികളെ എല്ലാം കൂട്ടിയിണക്കി
ഇവരുടെയെല്ലാം സഹകരണത്തോടെ
നിരവധി കർമ്മ പരിപാടികൾ ആണ്എൽഫോസ എന്ന സംഘടന
ഇക്കാര്യയളവിൽ നടത്തിയിട്ടുള്ളത് .
സ്വന്തമായി 3000ത്തിലധികം പുസ്തക ശേഖരമുള്ള ലൈബ്രറിയും
കഴിഞ്ഞ ഒരു വർഷമായി
ലൈബ്രറിയിൽ
സൗജന്യ
പി എസ് സി കോച്ചിംഗ് സെൻറർ
ആരംഭിച്ചുപ്രവർത്തനം മികവ് കാട്ടി.
ആയിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 10 വർഷം മുമ്പ്
സംഗമം നടത്തി അഭിമാനകരമായ
പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻഈ കൂട്ടായ്മയ്ക്ക് സാധിച്ചു.
ആദ്യ സംഗമത്തിൽ
തന്നെ
ഏലപ്പാറ പഞ്ചായത്ത് ഹൈസ്കൂളിന്റെ
മേൽക്കൂര നശിച്ച് കിടന്ന5 ക്ലാസ് മുറികൾ ഉള്ള
കെട്ടിടം
പുനർ നിർമ്മിക്കുവാൻപൂർവ്വ വിദ്യാർത്ഥികളുടെ
ഒത്തു ചേർന്നതിലൂടെ സാധിച്ചു.
.കഴിഞ്ഞ പത്തുവർഷമായിഎൽഫോസ ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് വിതരണം കുറ്റമറ്റ രീതിയിൽ
എല്ലാവർഷവും
നൽകുവാൻ കഴിയുന്നത് ഒരു മനസ്സോടെയുള്ള പ്രവർത്തന വിജയമാണ്
30ന്
സ്കൂളിൻറെ ചരിത്രവും
പൂർവ്വ വിദ്യാർത്ഥികളുടെ പഠന കാലഘട്ടങ്ങളിലെഅനുഭവക്കുറിപ്പുകളും, രചനകളും വിവിധ സൃഷ്ടികളും കവിതകളും, കഥകളും എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് മെമ്മറീസ് 2026എന്ന പേരിൽ സുവനീർ പ്രകാശനം ചെയ്യും .
അന്നേ
ദിവസം ഏലപ്പാറ, ചെമ്മണ്ണ്, വാഗമൺ
എന്നി പൊതു വിദ്യാലയങ്ങളിൽ
പഠനത്തിൽ
നിലവാരം പുലർത്തിയവരെയും
കലാ- സാഹിത്യ കായിക ഇനങ്ങളിൽ
വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാർത്ഥികളെക്യാഷ് അവാർഡുകളും മെമെന്റോയും നൽകി അനുമോദിക്കും
.പൂർവ്വ വിദ്യാർത്ഥികളുടെ
മൺമറഞ്ഞുപോയ കുടുംബാംഗങ്ങളുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള അവാർഡുകളാണ് നൽകപ്പെടുന്നത്.
.തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ
ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കും.