കുമളിയിൽ റോഡരികിൽ വളർന്നുനിന്ന മൂന്ന് കഞ്ചാവ് ചെടികൾ വണ്ടിപ്പെരിയാർ എക്സൈസ് സംഘം കണ്ടെടുത്തു.
കുമളി: കുമളി ഒന്നാം മൈലിൽ റോഡരികിൽ വളർന്നുനിന്ന മൂന്ന് കഞ്ചാവ് ചെടികൾ വണ്ടിപ്പെരിയാർ എക്സൈസ് സംഘം കണ്ടെടുത്തു. എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രാജകുമാർ ബി.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടെത്തിയത്.
ഒന്നാം മൈലിലുള്ള ഹ്യുണ്ടായി കാർ ഷോറൂമിന് എതിർവശത്തെ റോഡരികിലാണ് . 50 സെന്റീമീറ്റർ, 39 സെന്റീമീറ്റർ, 27 സെന്റീമീറ്റർ വീതം ഉയരമുള്ള ചെടികൾ എക്സൈസ് സംഘം കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിശോധനാ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രാജദുരൈ, പ്രവീൺകുമാർ എന്നിവരും പങ്കെടുത്തു.