മഹിളാ കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ കൊച്ചി ആസ്ഥാനമായ മിത്രകുലം ചാരിറ്റബിൽ സൊസൈറ്റി വനിതകൾക്കായി സ്വയം തൊഴിൽ പരിശീലനം നൽകി.
ഉപയോഗശൂന്യമായ വസ്ത്രങ്ങളിൽ നിന്ന് 50 ലധികം മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള പ്രാഥമിക തല പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചത്.
ഉപ്പുതറ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി 40 വനിതകളാണ് പരിശീലനത്തിൽ പങ്കെടുത്തത്. ആദ്യഘട്ട പരിശീലനത്തിൽ പ്രാഗൽഭ്യം തെളിയിക്കുന്നവർക്ക് തുടർ പരിശീലനം നൽകും. തെരഞ്ഞെടുക്കപ്പെടുന്നവർക്കു നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനും തയ്യൽ മെഷീൻ സ്വന്തം ആക്കുന്നതിനും മിത്രകുലം സൗകര്യം ഒരുക്കുന്നതാണ്.

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: അരുൺ പൊടിപാറ ശില്പശാല ഉൽഘാടനം ചെയ്തു. മിത്രകുലം മാനേജിങ് ട്രസ്റ്റി ശ്രീ അനിൽ ജോസ് സെമിനാർ നയിച്ചു.
മഹിളാകോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡന്റ് ശ്രീമതി ലാലി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ശ്രീമതി ലിജി തോമസുകുട്ടി , സെക്രട്ടറി ഷീബ ഡാർവിൻ എന്നിവർ പരിപാടിക്കൾക്കു നേതൃത്വം നൽകി. ബ്ലോക്ക് മെമ്പർ ജോർജ് കൂറുമ്പുറം,
ഡിസിസി അംഗം ജോർജ് ജോസഫ് കണക്കാലിൽ, പഞ്ചായത്ത് അംഗങ്ങളായ വിജിമോൾ PS, കൊച്ചുമോൾ ജോസഫ്, എന്നിവർ ആശംസകൾ അറിയിച്ചു