പരിശുദ്ധ കന്യാമറിയത്തിന്റെ ജനനപ്പെരുന്നാളിന് മുന്നോടിയായി സെപ്റ്റംബർ 1 മുതൽ 8 വരെ ആചരിച്ചു വന്ന എട്ടുനോമ്പിനാണ് സമാപനമായത്. പ്രഭാത പ്രാർത്ഥനക്ക് ശേഷം നടന്ന വിശുദ്ധ കുർബ്ബാനയിൽ
ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മോർ പീലക്സീനോസ് മുഖ്യ കാർമ്മികനായിരുന്നു.
ചടങ്ങിൽ ഇടുക്കി MLA റോയി കെ. പൗലോസിന് സ്വീകരണവും നൽകി; എട്ട് നോമ്പ് സമാപനത്തിൻ്റെ ഭാഗമായി ദേവാലയം ചുറ്റി നടന്ന പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. തുടർന്ന് നേർച്ചവിളമ്പും നടന്നു.
ഇടവക വികാരി ഫാ. ബിനോയ് ചാക്കോ, കുന്നത്ത് , വർഗീസ് ജേക്കബ് കോർ എപ്പിസ്‌ക്കോപ്പാ പഞ്ഞിക്കാട്ടിൽ , ജോൺ വർഗീസ് കോർ എപ്പിസ്കോപ്പാ പഞ്ഞിക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.


