രാജകുമാരി വില്ലേജിൽ മഞ്ഞക്കുഴി ഭാഗത്ത് കണ്ണൻകുളങ്കരയിൽ വീട്ടിൽ ബേസിൽ (35)
പടയാട്ടിൽ വീട്ടിൽ ഷാൽബിൻ (33),
പൂപ്പാറ വില്ലേജിൽ കുളപ്പാറച്ചാൽ കരയിൽ കുരുവിളാസിറ്റി ഭാഗത്ത് എഡാട്ട് വീട്ടിൽ അജിൽ (24), ബൈസൺവാലി വില്ലേജിൽ മരുത്വാംപറമ്പിൽ വീട്ടിൽ ബിബിൻ സിബി (28) എന്നിവരാണ് പിടിയിലായത്.
ദേവികുളം റേഞ്ചിന്റെ കീഴിലുള്ള ചതുരംഗപ്പാറ വില്ലേജിൽ കള്ളിപ്പാറ ഭാഗത്ത് ഫോറസ്റ്റ് സേഫ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലായ 20,00,000/- രൂപ വിലവരുന്ന മണ്ണ് മാന്തി യന്ത്രം കഴിഞ്ഞ ദിവസം പുലർച്ചെ 01.00 മണിക്കും 03.00 മണിക്കും ഇടക്കുള്ള സമയം പ്രതികൾ ചങ്ങലയും സീലും പൊട്ടിച്ച് ടിപ്പർ ലോറിയിൽ ഓടിച്ച് കയറ്റി മോഷണം ചെയ്യുകയായിരുന്നു.
ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പ്രതികളെ തടഞ്ഞുവെക്കുകയും തുടർന്ന് നെടുങ്കണ്ടം സർക്കിൾ ഇൻസ്‌പെക്ടർ ഷൈൻ കുമാറിന്റെയും സബ് ഇൻസ്‌പെക്ടർ ഷിബു മോഹൻ വി.എസ്സിൻ്റെയും നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



