സംസ്ഥാന വനം വന്യജീവി വാരാഘോഷ സമാപനം തേക്കടിയിൽ നടത്തണം: വിവിധ സംഘടനകളുടെ ആവശ്യം ശക്തമാകുന്നു; വനം മന്ത്രിയുമായി തിരുവനന്തപുരത്ത്കൂടിക്കാഴ്ച നടത്തി
കുമളി : സംസ്ഥാന വനം വന്യജീവി വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിന് അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ തേക്കടി വേദിയാക്കണമെന്ന ആവശ്യവുമായി കുമളിയിലെ വിവിധ സാമൂഹിക, സാംസ്കാരിക, വ്യാപാര സംഘടനകൾ രംഗത്ത്. ആവശ്യവുമായി ബന്ധപ്പെട്ട് സംഘടനാ പ്രതിനിധികൾ വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണുയുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി തേക്കടി ടൂറിസം കോഡിനേഷൻ കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാജി, പിറ്റിസിഎഫ് ഗവേണിംഗ് ബോഡി അംഗങ്ങളായ ഷാജി കുരിശുമുട്, എം കെ ഷാജി, ജോഷി പന്തല്ലുംപറമ്പിൽ, ആർഎസ്പി താലുക്ക് സെക്രട്ടറി വി പി സുനിൽ, ടൂറിസം പ്രമോറ്റന്മാരായ റോയി ജോസഫ്,സനൂപ്എ സ്‌കറിയ തുടങ്ങിയവർ കൂടിക്കാഴ്ച നടത്തിയത്.
ജനകീയ വന്യജീവി വാരാഘോഷങ്ങൾക്ക് ആദ്യമായി തുടക്കം കുറിച്ച മണ്ണാണ് തേക്കടിയെന്ന് സംഘടനാ ഭാരവാഹികൾ മന്ത്രിയെ ഓർമ്മിപ്പിച്ചു. മുൻവർഷങ്ങളിൽ ഈ ആഘോഷത്തിന്റെ പ്രധാന ചടങ്ങുകളിൽ നിന്നും സമാപനത്തിൽ നിന്നും തേക്കടിയെ ഒഴിവാക്കിയതുമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.
വാരാഘോഷത്തോട് അനുബന്ധിച്ച് തേക്കടിയിൽ സംഘടിപ്പിക്കാറുള്ള സാംസ്കാരിക റാലി ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. പെരിയാർ ടൈഗർ റിസർവിന്റെ സവിശേഷമായ ജൈവവൈവിധ്യവും, ഇവിടുത്തെ വന്യജീവി സംരക്ഷണ മാതൃകകളും, പരിസ്ഥിതി സൗഹൃദ ടൂറിസവും ആഗോളതലത്തിൽ തന്നെ പ്രശസ്തമാണ്. അതുകൊണ്ടുതന്നെ വന്യജീവി വാരാഘോഷത്തിന്റെ സമാപനത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം തേക്കടിയാണെന്ന് സംഘടന ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വിഷയത്തിൽ അനുകൂലമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു



