Header Banner
വിദ്യാഭ്യാസ രംഗത്ത് സമവും സർവതോന്മുഖമായ വളർച്ച ലക്ഷ്യമിടുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത് വിദ്യാഭ്യാസ മന്ത്രി:എൻ : ഷംസുദ്ദീൻ

വിദ്യാഭ്യാസ രംഗത്ത് സമവും സർവതോന്മുഖമായ വളർച്ച ലക്ഷ്യമിടുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത് വിദ്യാഭ്യാസ മന്ത്രി:എൻ : ഷംസുദ്ദീൻ

 


വിദ്യാഭ്യാസ രംഗത്ത് സമഗ്രവും സർവ്വതോന്മുഖവുമായ വളർച്ച ലക്ഷ്യമിടുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ഇടുക്കി ജില്ലയിലെ അധ്യാപകരെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം  ചെയ്യുകയായിരുന്നു മന്ത്രി 



ഡിജിറ്റൽ സാങ്കേതിക വിദ്യ വലിയ രീതിയിൽ പ്രയോജനപ്പെടുത്തിയുള്ള ഇന്നത്തെ വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ ഡിവൈഡ് കുറയ്ക്കുന്നതിനുള്ള കർമ്മ പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പല സ്കൂളുകളിലും കുട്ടികൾക്ക് ഡിജിറ്റൽ സംവിധാനം വേണ്ടത്ര ലഭ്യമല്ല. നെറ്റ് കണക്റ്റിവിറ്റിയുടെയും വൈഫൈയുടെയുമൊക്കെ സ്പീഡും ലഭ്യതയുമൊക്കെ കുറവാണ്. എന്നാൽ ടൗണിൽ അത് വളരെ കൂടുതലായി കിട്ടുന്നു. ഊ ഡിജിറ്റൽ ഡിവൈഡ് ഒഴിവാക്കാനുള്ള ഇടപെടലുകളുടെ ഭാഗമായാണ് എല്ലാ സ്കൂളുകളിലും ഡിജിറ്റൽ സ്ക്വയറുകൾ സ്ഥാപിക്കുന്ന പദ്ധതി. വിദ്യാഭ്യാസ രംഗത്ത് സമഗ്രവും സർവ്വതോന്മുഖവുമായ വളർച്ച ലക്ഷ്യമിടുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും  വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്


 


സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ഇടുക്കി ജില്ല വലിയ നേട്ടമാണ് കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു. ഡീൻ കുര്യാക്കോസ് എംപിയുടെ റൈസ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. തൊടുപുഴ ഉത്രം റസിഡൻസിയിൽ നടന്ന പരിപാടിയിൽ ഡീൻ കുര്യാക്കോസ് എം. പി. അധ്യക്ഷത വഹിച്ചു. ബാബു എബ്രഹാം മുഖ്യാതിഥിയായി. സിറിയക് തോമസ് എംഎൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ. ഷീല സ്റ്റീഫൻ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ. മുഹമ്മദ് അൻഷാദ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജീവ് ഭാസ്‌കർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷാകർത്താക്കൾ, വിവിധ സംഘടനാ പ്രവർത്തകർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.