ഉപ്പുതറ ലയൺസ് ക്ലബ്ബിന്റെ 2026 - 27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് സംഘടിപ്പിച്ചു.
ക്ലബ്ബ് പ്രസിഡണ്ട് സജിൻ സ്‌കറിയായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ, ലയൺ കെ പി പീറ്റർ സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ട് 12 വീടുകൾ നിർമ്മിച്ചത് ഉൾപ്പെടെയുള്ള വിവിധ ജീവകാരുണ്യ, സേവന, സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിനുള്ള പ്രത്യേക ആദരവും ഈ മീറ്റിംഗ് ന്റെ ഭാഗമായി സമർപ്പിക്കുകയുണ്ടായി.
2026 - 27 വർഷത്തെ ഉപ്പുതറ ലയൺസ് ക്ലബ്ബിന്റെ പ്രസിഡണ്ടായി ലയൺ ലാൽ എബ്രഹാം, സെക്രട്ടറിയായി ലയൺ ജോയ് സേവിയർ, ട്രഷററായി ലയൺ റെജികുമാർ പി ജി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ക്ലബ്ബിന്റെ കഴിഞ്ഞ ലയണിസ്റ്റിക് വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് മുൻ റീജിയണൽ ചെയർമാൻ ലയൺ റെജി ജോസഫ് പ്രകാശനം ചെയ്തു. ഡിസ്ട്രിക്ട് സെക്രട്ടറിമാരായ ജോസഫ് പുതുമന, ജിനു ജോർജ്, റീജണൽ സെക്രട്ടറി ജോയ്സ് ജോർജ്,ക്യാബിനറ്റ് അംഗങ്ങളായ ഷാജി ജേക്കബ് സിബിച്ചൻ ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.
സ്ഥാനാരോഹണ പരിപാടികൾക്ക് ക്ലബ്ബ് അംഗങ്ങളായ സോജു ജോസഫ്, പ്രവീൺ കെ മോഹൻ, സോജൻ ജോസഫ്, രാജേഷ് കെ വിൻസന്റ്, റോജി മാത്യു, ലിജു തയ്യിൽ, ജോസി സെബാസ്റ്റ്യൻ ലേഡീസ് ഫോറം ഭാരവാഹികളായ ജിജി തോമസ്, ജിന്റു രാജേഷ്, ലാലി ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.