Header Banner
മെബറുടെ അനാസ്ഥ കുഴങി അപേക്ഷകൻ

മെബറുടെ അനാസ്ഥ കുഴങി അപേക്ഷകൻ

പഞ്ചായത്തിൽ വന്നാൽ പെൻഷനുള്ള അപേക്ഷ ശരിയാക്കി നൽകാമെന്ന് പറഞ്ഞ മെമ്പർ, അപേക്ഷകൻ പഞ്ചായത്തിൽ എത്തിയപ്പോൾ മെമ്പർ സ്ഥലത്തില്ല , പെട്ടുപോയത് കുറുത്തിക്കുടിയിലുള്ള രാജൻ. തന്റെ ഭാര്യ തങ്കമ്മയുടെ പെൻഷൻ അപേക്ഷ നൽകുന്നതിനായി വന്ന രാജന് ഒരു ദിവസം ചിലവായത് 500 രൂപയോളം. മെമ്പറുടെ അനാസ്ഥയാണ് ഈയൊരു സംഭവത്തിന് പിന്നിൽ.
അടിമാലി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡാണ് കുത്തിക്കൂടി. കുറത്തിക്കുടിയിൽ നിന്നും അടിമാലി പഞ്ചായത്തിലെത്താൻ മാങ്കുളം വരെ ജീപ്പിനെ ആശ്രയിക്കണം. ജീപ്പിൽ വേണ്ടത്ര ആളുകൾ ഇല്ലെങ്കിൽ 200 രൂപയ്ക്ക് മുകളിൽ ഡ്രൈവർക്ക് നൽകിയാലെ മാങ്കുളത്ത് എത്തിപ്പെടാൻ സാധിക്കുകയുള്ളൂ. പിന്നീട് മാങ്കുളത്തു നിന്നും സ്വകാര്യ ബസ്സിൽ 45 രൂപ ടിക്കറ്റെടുത്ത് വേണം പഞ്ചായത്തിലെത്താൻ. ഇങ്ങനെ പഞ്ചായത്തിൽ മെമ്പർമാർ പറഞ്ഞ സമയത്ത് എത്തുമ്പോൾ അധികാരപ്പെട്ടവർ ഇല്ലെങ്കിൽ പാവപ്പെട്ട കുർത്തിക്കുടി നിവാസികൾക്ക്‌ നിസ്സഹായരായി തിരികെ വീട്ടിലേക്ക് മടങ്ങേണ്ടി വരും . അതിനും ചിലവേറെയാണ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കുറിത്തിക്കൂടി നിവാസികളുടെ ഊരുകൂട്ടം. ഊരുക്കൂട്ടത്തിൽ എ
ത്തിയ രാജൻ ഭാര്യ തങ്കമ്മയുടെ പെൻഷൻ ശരിയാക്കി നൽകണമെന്ന് വാർഡ് മെമ്പറായ ജോയി വർക്കിയോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പഞ്ചായത്തിൽ വന്നാൽ ശരിയാക്കി നൽകാമെന്ന് മെമ്പറും മറുപടി നൽകി. കയ്യിൽ ഉണ്ടായിരുന്ന കാശുമെടുത്ത് രാജൻ ചൊവ്വാഴ്ച അടിമാലി ഗ്രാമപഞ്ചായത്തിലെത്തി. പഞ്ചായത്തിൽ എത്തിയപ്പോൾ മെമ്പർ സ്ഥലത്തില്ല. അടിമാലി പഞ്ചായത്തിൽ എത്താൻ ഏറെ ബുദ്ധിമുട്ടുള്ള വാർഡാണ് കുത്തിക്കുടി. ഇവിടങ്ങളിൽ നിന്നും വാഹനങ്ങൾ വിളിച്ചാണ് പലപ്പോഴും പഞ്ചായത്ത് ആവശ്യങ്ങൾക്കായി കുടുംബങ്ങൾ എത്തുന്നത്. ഇങ്ങനെയെത്തുന്നരുടെ ആവശ്യങ്ങൾ ചെയ്തു കൊടുക്കേണ്ടത് പഞ്ചായത്ത് അധികൃതരുടെ കടമയാണ്.