Header Banner
മുൻഗണനാ (ബി പി എൽ)റേഷൻകാർഡുകൾക്ക് അപേക്ഷ നൽകേണ്ട അവസാന തിയതി 17-7-026

മുൻഗണനാ (ബി പി എൽ)റേഷൻകാർഡുകൾക്ക് അപേക്ഷ നൽകേണ്ട അവസാന തിയതി 17-7-026

വെള്ള ,നീല റേഷൻ കാർഡ് ഉടമകളിൽ അർഹരായവർക്ക് മുൻഗണനാ വിഭാഗത്തിൽ പെടുന്ന (ബിപിഎൽ) റേഷൻ കാർഡ് ലഭിക്കുവാൻ വേണ്ടി അപേക്ഷ നൽകുവാൻ സംസ്ഥാന സർക്കാർ അവസരം നൽകിയിരിക്കുകയാണ് .
അക്ഷയാ സെൻററുകൾ മുഖേന ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 17-07-2026 . ഒരു ഏക്കറിൽ താഴെ ഭൂമി കൈവശമുള്ളവർ , കൂലിപ്പണി ചെയ്യുന്നവർ ,1000 സ്ക്വയർ ഫീറ്റിന് താഴെയുള്ള വീടുകളിൽ താമസിക്കുന്നവർ , കുടിവെള്ള സൗകര്യം ഇല്ലാത്തവർ , പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്നവർ , വിധവകൾ ,നാലുചക്ര വാഹനം ഇല്ലാത്തവർ ,മാസവരുമാനം 25000 രൂപയിൽ കുറവുള്ളവർ , ചുമട്ടു തൊഴിലാളികൾ ,തോട്ടം തൊഴിലാളികൾ ,ലോട്ടറി ടിക്കറ്റ് വിൽപ്പന ചെയ്യുന്നവർ , വഴിയോരക്കച്ചവടക്കാർ ,സ്വന്തമായി വീടില്ലാത്തവർ, മാരകരോഗങ്ങൾ ബാധിച്ചവർ , 60 വയസ്സിനു മുകളിൽ പ്രായമുള്ള വൃദ്ധർ ,ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നീ വിഭാഗങ്ങളിൽ പെടുന്ന വർക്ക് അപേക്ഷ നൽകാവുന്നതാണ് .അവസാന തീയതിക്കു മുമ്പ് സർക്കാർ നൽകിയ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പീരുമേട് താലൂക്ക് സപ്ലൈ ഓഫീസർ എം .ഗണേശൻ അറിയിച്ചു