Header Banner
കഞ്ചാവും സിറിഞ്ചുകളുമായി യുവാക്കൾ പിടിയിൽ

കഞ്ചാവും സിറിഞ്ചുകളുമായി യുവാക്കൾ പിടിയിൽ

വേദനസംഹാരികൾ ലായനിയാക്കി കുത്തിവെപ്പ്; ഇടുക്കിയിൽ കഞ്ചാവും സിറിഞ്ചുകളുമായി രണ്ട് യുവാക്കൾ പിടിയിൽ
നെടുങ്കണ്ടം: ലഹരിക്കായി വേദനസംഹാരി ഗുളികകൾ ലായനിയിൽ ലയിപ്പിച്ചു സിറിഞ്ച് വഴി ശരീരത്തിൽ കുത്തിവെക്കുന്ന രണ്ട് യുവാക്കൾ ഇടുക്കി നെടുങ്കണ്ടത്ത് പിടിയിലായി. നെടുങ്കണ്ടം സ്വദേശികളായ ഫ്രാൻസിസ്, അൻസിൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് കഞ്ചാവും ലഹരിമരുന്നുകളും സിറിഞ്ചുകളും കണ്ടെടുത്തു. ലഹരിക്കായി തങ്ങൾ സ്ഥിരമായി വേദനസംഹാരി ഗുളികകൾ ലായനിയിലാക്കി ഇൻജെക്ട് ചെയ്യാറുണ്ടെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.


ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നെടുങ്കണ്ടം പോലീസ് ഉമ്മാക്കട ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടയിലാണ് യുവാക്കൾ വലയിലാകുന്നത്. സംശയകരമായ സാഹചര്യത്തിൽ കണ്ട ഇവരുടെ വാഹനത്തിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് 60 മരുന്ന് സ്ട്രിപ്പുകൾ, സിറിഞ്ചുകൾ, ഗുളികകൾ പൊടിച്ചു കലക്കുന്നതിനുള്ള ഗ്ലാസ്, കഞ്ചാവ് എന്നിവ കണ്ടെടുത്തതെന്ന് നെടുങ്കണ്ടം എസ്.ഐ ലിജോ പി. മാണി പറഞ്ഞു. പിടിച്ചെടുത്തവ മാരക ഗണത്തിൽപ്പെട്ട ഷെഡ്യൂൾഡ് ഡ്രഗ്സ് ആണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികൾ കഞ്ചാവ് വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്നും പോലീസ് സൂചിപ്പിച്ചു.