Header Banner
സ്കൂൾ വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദ്ദിച്ചതായി പരാതി

സ്കൂൾ വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദ്ദിച്ചതായി പരാതി

സ്കൂൾ വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി; 
വണ്ടൻമേട് പോലീസ് അന്വേഷണം തുടങ്ങി

കുമളി: അണക്കര ഗവ. എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി. കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടൻമേട് പോലീസ് അന്വേഷണം ആരംഭിച്ചു.വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംഭവം. കളിയാക്കിയതിൽ പ്രകോപിതനായ അധ്യാപകൻ ചൂരൽകൊണ്ട് അടിക്കുക കൂടാതെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് വിദ്യാർത്ഥിയുടെ പരാതി. കുട്ടിയുടെ നെഞ്ചിലും കാലിലും ചെകിട്ടത്തും മർദ്ദനമേറ്റതായി മാതാപിതാക്കൾ പറഞ്ഞു. പരിക്കേറ്റ കുട്ടിയെ വണ്ടൻമേട് സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു ചികിത്സ ലഭ്യമാക്കി.എന്നാൽ, കുട്ടിയെ ചൂരൽകൊണ്ട് അടിക്കുക മാത്രമാണ് ചെയ്തതെന്നും മർദ്ദിച്ചിട്ടില്ലെന്നുമാണ് അധ്യാപകന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്ന് സ്കൂൾ അധികൃതരും പിടിഎ ഭാരവാഹികളും അറിയിച്ചു.