Header Banner
ജന ജീവന് ഭീഷണിയായി ടൗണിലെ കിടങ്

ജന ജീവന് ഭീഷണിയായി ടൗണിലെ കിടങ്

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ഭീഷണിയായി ഉപ്പുതറ ടൗണിലെ കിടങ്ങ് ഉപ്പുതറ - വളകോട് റോഡിലെ കൊടും വളവിൽ ഉള്ള കിടങ്ങിൽ ഏതാനം ദിവസങ്ങൾക്കുള്ളിൽ വീണത് 3 ആളുകളും ഒരു വാഹനവും മഴക്കാലമാകുമ്പോൾ ടൗണിലെ ഓട നിറഞ്ഞ് ഓട്ടോ സ്റ്റാൻഡിലും , വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുന്നത് ബുദ്ധിമുട്ട് സൃഷ്ടിച്ച സാഹചര്യത്തിലാണ് 6 മാസങ്ങൾക്ക് മുൻപ് ഓട തുറക്കുവാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചത്
സ്ലാബിൻ്റെ പണി പൂർത്തീകരിച്ച് കരാറുകാരൻ ഓടയിൽ നിറഞ്ഞ മണ്ണ് നീക്കിയിരുന്നില്ല ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കിയപ്പോൾ ഇത് വൻ കിടങ്ങായി മാറി കൊടും വളവിൽ ഇരു വശങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ കാല് നടയാത്രക്കാരോ വാഹനമോ കിടങ്ങിൽ വീഴുന്ന അവസ്ഥയാണ് നിലവിലുള്ളത് വ്യാപാര സ്ഥാപനത്തിന് മുമ്പിൽ സ്ഥിതിചെയ്യുന്ന കിടങ്ങിൽ കാട് വളർന്നു നില്ക്കുന്നതിനാൽ ഇഴ ജന്തുക്കളുടെ താവളമായിരിക്കുകയാണ് ഇവിടം
ജനജീവന് ഭീഷണിയായ കിടങ്ങ് മൂടുവാൻ നടപടി സ്വീകരിക്കണമെന്ന് പൊതു മരാമത്ത് വകുപ്പ് അധികാരികളോട് 6 മാസമായി ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന കിടങ്ങ് മൂടി യാത്ര സുഗമമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരി കളുടെയും നാട്ടുകാരുടെയും ആവശ്യം.