Header Banner
യുവ കലാ അദ്ധ്യാപകൻ സംഗിത രംഗത്ത് ശ്രദ്ധ നേടുന്നു..

യുവ കലാ അദ്ധ്യാപകൻ സംഗിത രംഗത്ത് ശ്രദ്ധ നേടുന്നു..

 


റിപ്പോർട്ട്: ഷിനു ഫിലിപ്പ്

നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്ക്കൂളിലെ കലാ അദ്ധ്യാപകനായ കെജി ഹരീയാണ് സംഗീതത്തിലെ പുതിയ പരീക്ഷണങ്ങളിലുടെ ശ്രദ്ധേയനാക്കുന്നത്. പുതുതലമുറയെ സംഗീതത്തിൻ്റെ വിവിധ മേഖലകളിൽ നൂതനമായ വഴികളിലൂടേ മുബോട്ട് പോകുന്ന അദ്ദേഹം കുട്ടികൾക്ക് റാപ്പ്,ന്യൂജെൻ വേർഷൻ ഇഷ്ടപ്പെടുന്നപോലെ എല്ലാ പാട്ടുകളും ആസ്വദിക്കാൻ ഉള്ള ശേഷി വർദ്ധിപ്പിക്കാനായീ പത്ത് സിനിമാഗാനങ്ങൾ ചേർത്ത് വെച്ച് മിക്സ് ഗാനങ്ങളുടെ ഓഡിയോ വേർഷൻ പുറത്തിറക്കിയിട്ടുണ്ട്.



ഇതിൻ്റെ വീഡിയോ ഉടൻ പുറത്തിറങ്ങും കൂടാതെ ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ ആലപിച്ചും; കുട്ടികൾകുളള ലഹരി വിരുദ്ധ ഗാനങ്ങൾ, മോട്ടിവേഷൻ ഗാനങ്ങൾക്കും സ്വന്തമായി രചന നിർവഹിച്ചു അധ്യാപക ജീവിതം വ്യത്യസ്തമാക്കുന്നു കൂടാതെ ഭജൻസ് പ്രോഗ്രാം, ഗാനമേള, ക്ളാസിക്കൽ പ്രോഗ്രാമും ഇതിനോടൊപ്പം ചെയ്തു വരുന്നു ശാസ്ത്രീയ സംഗീതത്തിൻ്റെ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇടുക്കി സ്വാതി തിരുനാൾ സംഗീത സഭയുടെ വൈസ് പ്രസിഡൻ്റ് ആയും. ഇദ്ദേഹം സജീവമാണ്.